ദോഹ: മടപ്പള്ളി അലുംനി ഫോറം (മാഫ്)ഖത്തർ
2025–2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ദിൽകർ വള്ളിക്കാട്,
ജനറൽ സെക്രട്ടറി: ശിവൻ വള്ളിക്കാട്,
ട്രഷറർ: നൗഫൽ ചോറോട്,
വൈസ് പ്രസിഡന്റുമാർ:
താജുദ്ധീൻ ഒഞ്ചിയം
വിപിൻ മടപ്പള്ളി,
ജോയിന്റ് സെക്രട്ടറിമാർ:
ജിതേഷ് രായരങ്ങോത്ത്
സഫീർ വെള്ളികുളങ്ങര,
അഡ്വൈസറി ബോർഡ്
ചെയർമാൻ: കെ. കെ. ......
ദോഹ: ദോഹ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ് ഔദ്യോഗികമായി ആരംഭിച്ചു. ഡിസംബർ 7-ന് ദോഹയിലെ ഐബിസ് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ എൻജിനീയർമാർക്ക് സഹകരണം, നെറ്റ്വർക്കിംഗ്, നവീകരണം എന്നിവയ്ക്ക് ശക്തമായ വേദിയാകുമെന്നാണ് വിലയിരുത്തൽ. ......
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നു. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പര്യടനങ്ങൾക്കാണ് മെസ്സി എത്തിയത്. ......
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ആരാധക പങ്കാളിത്തത്തിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഗ്രൂപ്പ് ഘട്ടവും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയായതോടെ സ്റ്റേഡിയങ്ങളിൽ മത്സരം കാണാനെത്തിയ ആരാധകരുടെ എണ്ണം ഒരു മില്യൺ പിന്നിട്ടു. ......
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഖത്തർ സായുധ സേനാംഗങ്ങൾ ദോഹ കോർണിഷിൽ പരേഡ് റിഹേഴ്സൽ നടത്തി. ഡിസംബർ 18-ന് നടക്കുന്ന ദേശീയ ദിന പരേഡിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന ഈ പരിശീലനം നഗരമൊട്ടാകെ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു.
മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്ന ദേശീയ ദിന പരേഡിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, ദേശസ്നേഹവും ഐക്യവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന കാഴ്ചകളാണ് റിഹേഴ്സലിനിടെ ദോഹ കോർണിഷിൽ ദൃശ്യമായത്. ......
ദോഹ: ഖത്തറിന്റെ പ്രഥമ സാംസ്കാരിക ദൗത്യമായ ‘ഇയർസ് ഓഫ് കൾച്ചർ’ പദ്ധതിയുടെ ഭാഗമായി 2026-ലെ പങ്കാളി രാജ്യങ്ങളായി കാനഡയും മെക്സിക്കോയും പ്രഖ്യാപിച്ചു. ഖത്തർ–അർജന്റീന–ചിലി 2025 ഇയർ ഓഫ് കൾച്ചർ പരിപാടികളുടെ സമാപന ചടങ്ങിനിടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
2026-ലെ ഇയർ ഓഫ് കൾച്ചറിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ......
ദോഹ:ജലസംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ കഹ്റാമ പുതിയ ജിസിസി സാങ്കേതിക ചട്ടങ്ങൾ ഖത്തറിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QGOSM) സഹകരണത്തോടെയാണ് നടപടി.
പുതിയ ചട്ടങ്ങൾ പ്രകാരം 2026 ഫെബ്രുവരി 24 മുതൽ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ജലസംരക്ഷണ ഉപകരണങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമായിരിക്കും. ......
ദോഹ: ഖത്തർ സർവകലാശാല മെട്രോ സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുന്ന മെട്രോലിങ്ക് സർവീസിൽ മാറ്റം വരുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. റെഡ് ലൈൻ നെറ്റ്വർക്കിന്റെ ഭാഗമായ ഈ പുതുക്കിയ ക്രമീകരണം ഡിസംബർ 14 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പുതിയ അറിയിപ്പ് പ്രകാരം, എം149 മെട്രോലിങ്ക് ബസുകൾ ഇനി ഖത്തർ സർവകലാശാല സ്റ്റേഷനിലെ എക്സിറ്റ് 1ന് പകരം എക്സിറ്റ് 2ൽ നിന്നായിരിക്കും സർവീസ് നടത്തുക.
യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി. ......
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നഷ്ടമുണ്ടായ പാർട്ടികളുടെ പട്ടികയിൽ കേരള കോൺഗ്രസ് എമ്മും. കേരള കോൺഗ്രസ് (എം)നെ മുന്നിൽ നിർത്തി കോട്ടയം ജില്ല പിടിക്കാനുള്ള എൽഡിഎഫ് തന്ത്രങ്ങൾ ഇത്തവണ പ്രതീക്ഷിച്ച ഫലം നൽകിയില്ല. ......